16 April Tuesday

നെടുമുടി വേണു കഥാപാത്രങ്ങളുടെ മർമമറിഞ്ഞ അഭിനേതാവ്: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

വയലാർ രാമവർമ സാംസ്കാരികവേദി സംഘടിപ്പിച്ച നെടുമുടി വേണു അനുസ്മരണത്തിൽ മന്ത്രി ജി ആർ അനിൽ സംസാരിക്കുന്നു

തിരുവനന്തപുരം
കഥാപാത്രങ്ങളുടെ മർമമറിഞ്ഞ അഭിനേതാവായിരുന്നു നെടുമുടി വേണുവെന്ന്    മന്ത്രി ജി ആർ അനിൽ. വയലാർ രാമവർമ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ എം എൻ വി ജി അടിയോടി ഹാളിൽ സംഘടിപ്പിച്ച "അനന്തപുരിയുടെ നെടുമുടി വേണുവിന് ആദരാഞ്ജലികൾ'  അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷനായി.   ജോർജ് ഓണക്കൂർ, വിളപ്പിൽ രാധാകൃഷ്ണൻ, വിന്ദുജ മേനോൻ, കല്ലിയൂർ ശശി, വിമല മേനോൻ, എസ് ആർ കൃഷ്ണകുമാർ, അഡ്വ. ഹരികുമാർ,  ഗിരീഷ് കാവാലം, ഡോ. എം ആർ തമ്പാൻ, മണക്കാട് ഗോപൻ, ഷീല എബ്രഹാം,  സുകു പാൽക്കുളങ്ങര, സബീർ തിരുമല,  ജയശ്രീ ഗോപാലകൃഷ്ണൻ,   വിജയകുമാർ,  സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, വയലാർ രാമവർമ സാംസ്കാരികവേദി വൈസ് പ്രസിഡന്റ്  ശ്രീവത്സൻ നമ്പൂതിരി, ഗോപൻ  ശാസ്തമംഗലം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top