ആറ്റിങ്ങൽ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി

ആറ്റിങ്ങൽ ഏരിയ സമ്മേളന സ്വാഗതസംഘം ബി പി മുരളി ഉദ്ഘാടനം ചെയ്യുന്നു


ചിറയിൻകീഴ്  സിപിഐ എം ആറ്റിങ്ങൽ ഏരിയ സമ്മേളനത്തോട്‌ അനുബന്ധിച്ച സ്വാഗതസംഘം രൂപീകരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ആർ സുഭാഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, ജില്ലാ കമ്മറ്റി അംഗങ്ങളയ ജി സുഗുണൻ, ബി സത്യൻ, ഏരിയ സെക്രട്ടറി എസ് ലെനിൻ, ഒ എസ് അംബിക എംഎൽഎ , എം പ്രദീപ്, നഗരസഭാ ചെയർപേഴ്സൻ എസ് കുമാരി  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ സുഭാഷ് (ചെയർമാൻ), പി മുരളി (ജനറൽ കൺവീനർ). നവംബർ 26നും 27നും ചിറയിൻകീഴ് സ്വാമിജി തിയറ്ററിൽ ഡി ജയറാംനഗറിലാണ് സമ്മേളനം Read on deshabhimani.com

Related News