ഐടി നഗരത്തിലെ ഷീ ലോഡ്ജ്

കഴക്കൂട്ടത്തെ ഷീ–- ലോഡ്ജ്


  കഴക്കൂട്ടം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവർക്കും കാര്യവട്ടം ക്യാമ്പസിൽ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കുമായി കുടുംബശ്രീ നടത്തുന്ന ‘ഷീ ലോഡ്‌ജ്‌’ ആണ്‌ ‘മകയിരം’. കഴക്കൂട്ടം വാർഡിലെ കുടുംബശ്രീ അംഗമായ ലില്ലി അശോകനാണ്‌ മേൽനോട്ടം. അമ്പലത്തിൻകരയിൽ സ്ഥിതിചെയ്യുന്ന ലോഡ്‌ജിൽ നിരവധിപേർ  മാസവാടകയ്‌ക്ക്‌ താമസിക്കുന്നുണ്ട്‌. വനിതകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനാണ്‌ കുടുംബശ്രീ ഷീ ലോഡ്‌ജുകൾ ആരംഭിച്ചത്‌.    Read on deshabhimani.com

Related News