ഡിവൈഎഫ്ഐ രാപ്പകൽ സമരം ആരംഭിച്ചു



  കോവളം കർഷകർക്കൊപ്പം കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി  വിഴിഞ്ഞത്ത് രാപ്പകൽ സമരം ആരംഭിച്ചു. സിപിഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ ഉദ്ഘാടനംചെയ്തു. 24 മണിക്കൂറാണ് സമരം.  ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി മുബാറക് ഷാ സ്വാഗതം പറഞ്ഞു. സിപിഐ എം  ഏരിയ കമ്മിറ്റി അംഗം കെ ജി സനൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശിജിത് ശിവസ് തുടങ്ങിയവർ സംസാരിച്ചു. സമരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക സെമിനാർ  ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ ഉദ്ഘാടനംചെയ്തു. സെമിനാറിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം വി മൻമോഹൻ, പികെഎസ് സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു, കർഷകസംഘം കോവളം ഏരിയ പ്രസിഡന്റ്‌  പി ചന്ദ്രകുമാർ, വിനോദ് വൈശാഖി, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ശ്രീകുമാരി, വി എൻ വിനോദ്, കെ എസ് സജി, പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ്‌  പാറവിള വിജയകുമാർ, വിഴിഞ്ഞം സ്റ്റാൻലി, ബിനുകുമാർ, ആർ വിനായകൻ നായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനങ്ങൾ സമരത്തിന് അഭിവാദ്യമർപ്പിച്ച് സമരകേന്ദ്രത്തിലേക്ക് പ്രകടനം നടത്തി. വിവിധ മേഖലാ കമ്മിറ്റികൾ കലാപരിപാടികൾ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന്‌ സമാപനയോഗം ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വി അനൂപ് ഉദ്ഘാടനംചെയ്യും.       Read on deshabhimani.com

Related News