ജാബിർ ഒടുവിൽ കോവിഡിന് കീഴടങ്ങി



ചിറയിൻകീഴ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജാബിർ ഒടുവിൽ കോവിഡിന് കീഴടങ്ങി. കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് പഞ്ചായത്തിന്റെ മുഴുവൻ സമയ വളന്റിയറായിരുന്നു പെരുമാതുറ വയമ്പ് വിളാകത്ത് ദാറുസ്സലാമിൽ ജെസീർ - –-അലീറ ദമ്പതികളുടെ മകൻ ജാബിർ ജെസീർ(43).  പ്രളയകാലത്തെ പ്രവർത്തനം, കമ്യൂണിറ്റി കിച്ചൻ, സി എഫ് എൽ ടി സി ഒരുക്കുന്നതിന്റെ പ്രവർത്തനം എന്നിവയിൽ സജീവ സാന്നിധ്യം ആയിരുന്നു.  പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനിൽനിന്നും പെരുമാതുറയിലെ മൂന്ന് വാർഡുകളിൽ ഭക്ഷണം എത്തിച്ചതും ജാബിർ ആയിരുന്നു.  പെരുമാതുറ ഗ്രാമജ്യോതി സാംസ്കാരിക സമിതി സെക്രട്ടറി, സിപിഐ എം പെരുമാതുറ ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ ശാർക്കര മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.  ജാബിറിന്റെ ഭാര്യ: റുമൈന. മക്കൾ: അലൈന, ഐദാൻ. 13ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പെരുമാതുറ മൈതാനിപ്പള്ളിയിൽ കബറടക്കി.       Read on deshabhimani.com

Related News