25 April Thursday
പെരുമാതുറ തേങ്ങി

ജാബിർ ഒടുവിൽ കോവിഡിന് കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

ചിറയിൻകീഴ്

പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജാബിർ ഒടുവിൽ കോവിഡിന് കീഴടങ്ങി. കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് പഞ്ചായത്തിന്റെ മുഴുവൻ സമയ വളന്റിയറായിരുന്നു പെരുമാതുറ വയമ്പ് വിളാകത്ത് ദാറുസ്സലാമിൽ ജെസീർ - –-അലീറ ദമ്പതികളുടെ മകൻ ജാബിർ ജെസീർ(43).  പ്രളയകാലത്തെ പ്രവർത്തനം, കമ്യൂണിറ്റി കിച്ചൻ, സി എഫ് എൽ ടി സി ഒരുക്കുന്നതിന്റെ പ്രവർത്തനം എന്നിവയിൽ സജീവ സാന്നിധ്യം ആയിരുന്നു.  പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനിൽനിന്നും പെരുമാതുറയിലെ മൂന്ന് വാർഡുകളിൽ ഭക്ഷണം എത്തിച്ചതും ജാബിർ ആയിരുന്നു.  പെരുമാതുറ ഗ്രാമജ്യോതി സാംസ്കാരിക സമിതി സെക്രട്ടറി, സിപിഐ എം പെരുമാതുറ ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ ശാർക്കര മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 

ജാബിറിന്റെ ഭാര്യ: റുമൈന. മക്കൾ: അലൈന, ഐദാൻ. 13ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പെരുമാതുറ മൈതാനിപ്പള്ളിയിൽ കബറടക്കി.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top