ടോൾ പ്ലാസ ഉപരോധിച്ച്‌ 
സിപിഐ എം

ടോൾ പ്ലാസ ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


കോവളം  പണി പൂർത്തിയാകാത്ത കഴക്കൂട്ടം –-കാരോട് ബൈപാസിൽ ടോൾ പിരിക്കുന്നതിനെതിരെ സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ സിപിഐ എം വിഴിഞ്ഞം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ ഉപരോധം നടത്തി.  ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പണി പൂർത്തിയാകാത്ത റോഡിൽ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം തുടരുകയാണ്.  സിപിഐ എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി ഉച്ചക്കട ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, പികെഎസ് സംസ്ഥാന ട്രഷററും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ വണ്ടിത്തടം മധു, സിപിഐ എം തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് നടേശൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News