29 March Friday

ടോൾ പ്ലാസ ഉപരോധിച്ച്‌ 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

ടോൾ പ്ലാസ ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോവളം 
പണി പൂർത്തിയാകാത്ത കഴക്കൂട്ടം –-കാരോട് ബൈപാസിൽ ടോൾ പിരിക്കുന്നതിനെതിരെ സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ സിപിഐ എം വിഴിഞ്ഞം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ ഉപരോധം നടത്തി. 
ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പണി പൂർത്തിയാകാത്ത റോഡിൽ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം തുടരുകയാണ്. 
സിപിഐ എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി ഉച്ചക്കട ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, പികെഎസ് സംസ്ഥാന ട്രഷററും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ വണ്ടിത്തടം മധു, സിപിഐ എം തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് നടേശൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top