കെ ആർ വിനോദിനെ അനുസ്മരിച്ചു



പാറശാല -  സിപിഐ എം പാറശാല ഏരിയ കമ്മിറ്റിയംഗമായിരുന്ന കെ ആർ വിനോദി​ന്റെ അഞ്ചാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ  പുഷ്പാർച്ചനയും  അനുസ്മരണവും നടന്നു. കൊല്ലിയോട് നടന്ന യോഗം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. എസ് അജയകുമാർ അധ്യക്ഷനായി. കെ എസ് സുനിൽകുമാർ, പരശുവയ്‌ക്കൽ മോഹനൻ, എസ് കെ ബെൻഡാർവിൻ, എൻ രാധാകൃഷ്ണൻ, എൻ എസ് നവനീത്കുമാർ, ആർ ബിജു, ചെങ്കൽ ജോജി, പരശുവയ്‌ക്കൽ കെ മധു, എസ് ബി ആദർശ്, ക്രിസ്തുദാസ്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News