ആനിക്ക്‌ ഡോക്ടറാകണം



കാട്ടാക്കട പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ആനിക്ക്‌ ആഗ്രഹം ഡോക്ടറാകണമെന്ന്‌. പൊൻ തിളക്കത്തിലാണ്‌ ആനി റേച്ചൽ കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ പ്ലസ്ടു വിജയിച്ചത്‌. സയൻസ്‌ വിഭാഗത്തിൽ 1200 ൽ 1200 മാർക്കും വാങ്ങി ഈ മിടുക്കി. കട്ടക്കോട്ട് കാന്തള ചൈത്രത്തിൽ ചെറുകോട് ഗവ. സ്‌കൂൾ അധ്യാപകനായ ബിജു ജോണിന്റെയും -സ്റ്റാറ്റിസ്റ്റിക് വിഭാഗം ഉദ്യോഗസ്ഥയായ ജലജകുമാരിയുടെയും മകളാണ് ആനി റേച്ചൽ. കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറിയിൽതന്നെ പഠിച്ച ആനിക്ക്‌ എസ്‌എസ്‌എൽസിയിൽ ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. സ്കൂൾ കലോത്സവ വേദികളിലും സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന തലത്തിൽ ദേശഭക്തി ഗാനം, കാവ്യകേളി, മാർഗം കളി എന്നിവയിൽ മത്സരിച്ചിട്ടുണ്ട്. ഗായിക കൂടിയാണ്. Read on deshabhimani.com

Related News