29 March Friday

ആനിക്ക്‌ ഡോക്ടറാകണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

കാട്ടാക്കട

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ആനിക്ക്‌ ആഗ്രഹം ഡോക്ടറാകണമെന്ന്‌. പൊൻ തിളക്കത്തിലാണ്‌ ആനി റേച്ചൽ കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ പ്ലസ്ടു വിജയിച്ചത്‌. സയൻസ്‌ വിഭാഗത്തിൽ 1200 ൽ 1200 മാർക്കും വാങ്ങി ഈ മിടുക്കി. കട്ടക്കോട്ട് കാന്തള ചൈത്രത്തിൽ ചെറുകോട് ഗവ. സ്‌കൂൾ അധ്യാപകനായ ബിജു ജോണിന്റെയും -സ്റ്റാറ്റിസ്റ്റിക് വിഭാഗം ഉദ്യോഗസ്ഥയായ ജലജകുമാരിയുടെയും മകളാണ് ആനി റേച്ചൽ. കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറിയിൽതന്നെ പഠിച്ച ആനിക്ക്‌ എസ്‌എസ്‌എൽസിയിൽ ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. സ്കൂൾ കലോത്സവ വേദികളിലും സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന തലത്തിൽ ദേശഭക്തി ഗാനം, കാവ്യകേളി, മാർഗം കളി എന്നിവയിൽ മത്സരിച്ചിട്ടുണ്ട്. ഗായിക കൂടിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top