മാൻഹോൾ അടപ്പുകൾ 
മോഷ്ടിച്ചവർ അറസ്റ്റിൽ



മംഗലപുരം  ജലഅതോറിറ്റിയുടെ മാൻഹോളിന്റെ അടപ്പുകൾ മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ് (33)വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ (39)എന്നിവരാണ് അറസ്റ്റിലായത്‌. ഇവരെ റിമാൻഡ്‌ ചെയ്‌തു.  ജല അതോറിറ്റിയുടെ ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പോത്തൻകോട്, വട്ടപ്പാറ എന്നിവിടങ്ങളിലെ ഇരുപതോളം മാൻഹോൾ അടപ്പുകളാണ്‌ മോഷണം പോയത്‌. തുടർന്ന്‌ ജല അതോറിറ്റി പരാതി നൽകുകയായിരുന്നു. രാത്രി ഓട്ടോയിൽ കറങ്ങി നടന്നായിരുന്നു മോഷണം. കാൽ ലക്ഷത്തോളം വില വരുന്നവയാണ്‌ അടപ്പുകൾ. മോഷണത്തിന് ഉപയോഗിച്ച പ്രത്യേകതരം ഉപകരണവും ഓട്ടോയും കണ്ടെടുത്തു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ്‌. ഒളിവിലായിരുന്ന പ്രതികളെ പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നിർദേശപ്രകാരം എസ് ഐ രാജീവ്, സുനിൽകുമാർ, ഗോപൻ, രാജീവ്, മനീഷ്, മനു എന്നിവരാണ്‌ പിടികൂടിയത്. Read on deshabhimani.com

Related News