20 April Saturday

മാൻഹോൾ അടപ്പുകൾ 
മോഷ്ടിച്ചവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
മംഗലപുരം 
ജലഅതോറിറ്റിയുടെ മാൻഹോളിന്റെ അടപ്പുകൾ മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ് (33)വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ (39)എന്നിവരാണ് അറസ്റ്റിലായത്‌. ഇവരെ റിമാൻഡ്‌ ചെയ്‌തു. 
ജല അതോറിറ്റിയുടെ ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പോത്തൻകോട്, വട്ടപ്പാറ എന്നിവിടങ്ങളിലെ ഇരുപതോളം മാൻഹോൾ അടപ്പുകളാണ്‌ മോഷണം പോയത്‌. തുടർന്ന്‌ ജല അതോറിറ്റി പരാതി നൽകുകയായിരുന്നു. രാത്രി ഓട്ടോയിൽ കറങ്ങി നടന്നായിരുന്നു മോഷണം. കാൽ ലക്ഷത്തോളം വില വരുന്നവയാണ്‌ അടപ്പുകൾ. മോഷണത്തിന് ഉപയോഗിച്ച പ്രത്യേകതരം ഉപകരണവും ഓട്ടോയും കണ്ടെടുത്തു.
അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണ്‌. ഒളിവിലായിരുന്ന പ്രതികളെ പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നിർദേശപ്രകാരം എസ് ഐ രാജീവ്, സുനിൽകുമാർ, ഗോപൻ, രാജീവ്, മനീഷ്, മനു എന്നിവരാണ്‌ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top