കയർത്തൊഴിലാളികളുടെ കൂലി വർധിപ്പിക്കണം: 
ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ

ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ അഞ്ചുതെങ്ങ് ബ്രാഞ്ച് സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് 
ആർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു


ചിറയിൻകീഴ്  കയർത്തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും വ്യവസായ തകർച്ചമൂലം വേണ്ടത്ര ഉൽപ്പാദനം നടത്താൻ കഴിയാത്ത കയർ സംഘങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന മാനേജീരിയൽ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ (സിഐടിയു) അഞ്ചുതെങ്ങ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.  യൂണിയൻ ഭാരവാഹികളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി മണികണ്ഠൻ, മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളായ സി പയസ്, ആർ ജറാൾഡ്, സജി സുന്ദർ, ലിജാബോസ് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ശ്യാമ പ്രകാശ് (പ്രസിഡന്റ്‌) സരിത ബിജു, ജയശ്രീരാമൻ, വത്സല നടരാജൻ (വൈസ് പ്രസിഡന്റുമാർ), ബി എൻ സൈജുരാജ് (സെക്രട്ടറി), ടി ഷീന, സുനി പി കായിക്കര, സമതി സുഭാഷ് (ജോ. സെക്രട്ടറിമാർ). Read on deshabhimani.com

Related News