25 April Thursday

കയർത്തൊഴിലാളികളുടെ കൂലി വർധിപ്പിക്കണം: 
ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ അഞ്ചുതെങ്ങ് ബ്രാഞ്ച് സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് 
ആർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ് 
കയർത്തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും വ്യവസായ തകർച്ചമൂലം വേണ്ടത്ര ഉൽപ്പാദനം നടത്താൻ കഴിയാത്ത കയർ സംഘങ്ങളിലെ ജീവനക്കാർക്ക് നൽകുന്ന മാനേജീരിയൽ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയൻ (സിഐടിയു) അഞ്ചുതെങ്ങ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. 
യൂണിയൻ ഭാരവാഹികളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി മണികണ്ഠൻ, മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളായ സി പയസ്, ആർ ജറാൾഡ്, സജി സുന്ദർ, ലിജാബോസ് എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: ശ്യാമ പ്രകാശ് (പ്രസിഡന്റ്‌) സരിത ബിജു, ജയശ്രീരാമൻ, വത്സല നടരാജൻ (വൈസ് പ്രസിഡന്റുമാർ), ബി എൻ സൈജുരാജ് (സെക്രട്ടറി), ടി ഷീന, സുനി പി കായിക്കര, സമതി സുഭാഷ് (ജോ. സെക്രട്ടറിമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top