ഹരിതാലയത്തിൽ നൂറുമേനി

കാര്യവട്ടം ക്യാമ്പസിൽ നടന്ന കൊയ്‌ത്ത് ഉത്സവത്തിൽനിന്ന്


കഴക്കൂട്ടം  കേരള സർവകലാശാലയുടെ ഹരിതാലയം പദ്ധതിയുടെ ഭാഗമായുള്ള നെൽക്കൃഷിയുടെ വിളവെടുപ്പ് കാര്യവട്ടം ക്യാമ്പസിൽ സിൻഡിക്കറ്റ് അംഗങ്ങളായ കെ എച്ച് ബാബുജാൻ, എ അജികുമാർ, കെ ബി മനോജ് എന്നിവർ ഉദ്ഘാടനം ചെയ്തു. 30 കൊല്ലത്തോളം തരിശായി കിടന്ന പാടത്തെ മൂന്നാമത്തെ വിളവെടുപ്പാണ് നടന്നത്. ഉമ എന്ന വിത്തിനമാണ്  ഉപയോഗിച്ചത്‌. 2020 ജൂണിൽ പരിസ്ഥിതി ദിനത്തിൽ വീഡിയോ കോൺഫറൻസിലൂടെ  മുഖ്യമന്ത്രി പിണറായി വിജയനാണ് സർവകലാശാലയെ ഹരിതസമൃദ്ധിയിലേക്ക് നയിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്തത്.  ഈവർഷം  മഴക്കെടുതിയിലും നശിക്കാതെ കൃത്യമായ പരിപാലനം ഉറപ്പുവരുത്തിയാണ് ആറേക്കറിൽ  നെൽക്കൃഷി വിജയകരമായി നടത്തിയത്.ഹരിതാലയം ചീഫ് കോ–--ഓർഡിനേറ്റർ ആർ ബി പ്രമോദ് കിരൺ, പി രാഘവൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News