26 April Friday

ഹരിതാലയത്തിൽ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കാര്യവട്ടം ക്യാമ്പസിൽ നടന്ന കൊയ്‌ത്ത് ഉത്സവത്തിൽനിന്ന്

കഴക്കൂട്ടം 
കേരള സർവകലാശാലയുടെ ഹരിതാലയം പദ്ധതിയുടെ ഭാഗമായുള്ള നെൽക്കൃഷിയുടെ വിളവെടുപ്പ് കാര്യവട്ടം ക്യാമ്പസിൽ സിൻഡിക്കറ്റ് അംഗങ്ങളായ കെ എച്ച് ബാബുജാൻ, എ അജികുമാർ, കെ ബി മനോജ് എന്നിവർ ഉദ്ഘാടനം ചെയ്തു. 30 കൊല്ലത്തോളം തരിശായി കിടന്ന പാടത്തെ മൂന്നാമത്തെ വിളവെടുപ്പാണ് നടന്നത്. ഉമ എന്ന വിത്തിനമാണ്  ഉപയോഗിച്ചത്‌.
2020 ജൂണിൽ പരിസ്ഥിതി ദിനത്തിൽ വീഡിയോ കോൺഫറൻസിലൂടെ  മുഖ്യമന്ത്രി പിണറായി വിജയനാണ് സർവകലാശാലയെ ഹരിതസമൃദ്ധിയിലേക്ക് നയിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്തത്. 
ഈവർഷം  മഴക്കെടുതിയിലും നശിക്കാതെ കൃത്യമായ പരിപാലനം ഉറപ്പുവരുത്തിയാണ് ആറേക്കറിൽ  നെൽക്കൃഷി വിജയകരമായി നടത്തിയത്.ഹരിതാലയം ചീഫ് കോ–--ഓർഡിനേറ്റർ ആർ ബി പ്രമോദ് കിരൺ, പി രാഘവൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top