ചുവന്നുതുടുത്ത്‌ ആറ്റിങ്ങൽ ഐടിഐ



 ആറ്റിങ്ങൽ സംസ്ഥാന ഐടിഐ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ. ഐടിഐയിൽ എസ്എഫ്ഐക്ക് ഉജ്വലവിജയം. ആറ്റിങ്ങൽ ടൗണിൽ നടത്തിയ  വിജയാഹ്ലാദ പ്രകടനത്തെ സിപിഐ  എം  ഏരിയ സെക്രട്ടറി  എസ് ലെനിൻ,  ജില്ലാ കമ്മിറ്റി അംഗം ഷൈലജാബീഗം എന്നിവർ അഭിവാദ്യം ചെയ്തു . എസ്എഫ്ഐ   ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അക്ഷയ് (ചെയർമാൻ), അരവിന്ദ് എം പി (ജനറൽ സെക്രട്ടറി), ശ്രീലാൽ പി എസ് (കൗൺസിലർ), അഖിൽ എ (ആർട്സ് ക്ലബ്‌ സെക്രട്ടറി), അഖിൽ എൻ മോഹൻ (സ്പോർട്സ് ക്യാപ്റ്റൻ), ഗൗരി ശങ്കർ എസ് (മാഗസിൻ എഡിറ്റർ) എന്നിവരാണ്  തെരഞ്ഞെടുക്കപ്പെട്ടത്.  Read on deshabhimani.com

Related News