ചെമ്മരുതിയിൽ ‘ഞങ്ങളും കൃഷിയിലേക്ക് ’



വർക്കല "ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് ചെമ്മരുതിയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിലേക്കായി ഒരു സെന്റ് പച്ചക്കറി കൃഷി, മട്ടുപ്പാവിലെ കൃഷി , ഹൈടെക്ക് കൃഷി മുതലായ മാർഗങ്ങൾ സ്വീകരിച്ച് വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം വി ജോയി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷയായി. പഞ്ചായത്തുതല വിത്തുവിതരണോദ്ഘാടനം പഞ്ചായത്തംഗം ജി എസ് സുനിലിന് നൽകി. സ്ഥിരം സമിതി അധ്യക്ഷരായ നജുമ സാബു, മണിലാൽ, ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുശീലൻ, ജെസി, പഞ്ചായത്ത് അംഗങ്ങളായ അഭിരാജ്, കെ ബി മോഹൻലാൽ, ശശികല, സിന്ധു, സ്മിത എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പ്രീതി സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ലിനീസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News