26 April Friday

ചെമ്മരുതിയിൽ ‘ഞങ്ങളും കൃഷിയിലേക്ക് ’

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
വർക്കല
"ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് ചെമ്മരുതിയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിലേക്കായി ഒരു സെന്റ് പച്ചക്കറി കൃഷി, മട്ടുപ്പാവിലെ കൃഷി , ഹൈടെക്ക് കൃഷി മുതലായ മാർഗങ്ങൾ സ്വീകരിച്ച് വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം വി ജോയി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷയായി. പഞ്ചായത്തുതല വിത്തുവിതരണോദ്ഘാടനം പഞ്ചായത്തംഗം ജി എസ് സുനിലിന് നൽകി. സ്ഥിരം സമിതി അധ്യക്ഷരായ നജുമ സാബു, മണിലാൽ, ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുശീലൻ, ജെസി, പഞ്ചായത്ത് അംഗങ്ങളായ അഭിരാജ്, കെ ബി മോഹൻലാൽ, ശശികല, സിന്ധു, സ്മിത എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പ്രീതി സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ലിനീസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top