പച്ചക്കറിക്കൃഷി ആരംഭിച്ചു

നെടുംപറമ്പ് എച്ച്എസ്എസിൽ ആരംഭിച്ച പച്ചക്കറിക്കൃഷി 
ഒ എസ് അംബിക എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


കിളിമാനൂർ പച്ചക്കറി വികസന പദ്ധതി പ്രകാരം നഗരൂർ പഞ്ചായത്തിലെ നെടുംപറമ്പ് ഗവ. എച്ച്എസ്എസിൽ പ്രോജക്ട് അധിഷ്ഠിത പച്ചക്കറിക്കൃഷി ആരംഭിച്ചു. 150 ഗ്രോബാഗിൽ വിവിധയിനം പച്ചക്കറികൾ തിരിനന സംവിധാനം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ​ന്റ് ഡി സ്മിത അധ്യക്ഷയായി.  അനിൽകുമാർ റോഷ്ന, എം ഷിബു, വിജയലക്ഷ്മി, ആർ എസ് രേവതി, നിസാമുദ്ദീൻ നാലപ്പാട്ട്, അനോബ് ആനന്ദ്, ഗീത എന്നിവർ  സംസാരിച്ചു.       Read on deshabhimani.com

Related News