7 തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു



  വർക്കല   വർക്കല മണ്ഡലത്തിൽ 1.78 കോടി രൂപ ചെലവഴിച്ച് നവീകരിച്ച 7 തീരദേശ റോഡി​ന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. തീരദേശ മേഖലയിലെ സാമൂഹ്യ പശ്ചാത്തല വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. വി ജോയി എംഎൽഎ അധ്യക്ഷനായി.  വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, എ ബാലിക്, ആർ സൂര്യ, ഷീജ സുനിൽലാൽ, ഗീതാ നസീർ, ഹർഷാദ് സാബു, സുനിത എസ് ബാബു, എച്ച് ഹാരിസ്, എസ് ഷിബു, അസി. എൻജിനിയർ കെ ജി ഹരികുമാർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News