കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു



വഞ്ചിയൂർ പൊട്ടക്കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. കുമാരപുരം പടിഞ്ഞാറ്റിൻ ലെയ്‌ൻ താഴത്ത് വിളാകം വീട്ടിൽ സജീവ്കുമാറിന്റെ ഒന്നര വയസ്സുള്ള പശുവാണ് അയൽപക്കത്തെ പൊട്ടക്കിണറ്റിൽ അകപ്പെട്ടത്.  ഞായറാഴ്ച പകൽ പന്ത്രണ്ടരയ്‌ക്കാണ് സംഭവം.  ചാക്ക അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളെത്തി കിണറ്റിലിറങ്ങി ബെൽറ്റ് കെട്ടി പശുവിനെ കരയിലെത്തിച്ചു. മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് പശുവിനെ പരിക്കില്ലാതെ രക്ഷപ്പെടുത്താനായത്‌.   Read on deshabhimani.com

Related News