24 April Wednesday

കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
വഞ്ചിയൂർ
പൊട്ടക്കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. കുമാരപുരം പടിഞ്ഞാറ്റിൻ ലെയ്‌ൻ താഴത്ത് വിളാകം വീട്ടിൽ സജീവ്കുമാറിന്റെ ഒന്നര വയസ്സുള്ള പശുവാണ് അയൽപക്കത്തെ പൊട്ടക്കിണറ്റിൽ അകപ്പെട്ടത്. 
ഞായറാഴ്ച പകൽ പന്ത്രണ്ടരയ്‌ക്കാണ് സംഭവം. 
ചാക്ക അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളെത്തി കിണറ്റിലിറങ്ങി ബെൽറ്റ് കെട്ടി പശുവിനെ കരയിലെത്തിച്ചു. മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് പശുവിനെ പരിക്കില്ലാതെ രക്ഷപ്പെടുത്താനായത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top