വിദ്യാർഥികൾക്ക് ദേശീയപതാക കൈമാറി

നേമം ഗവ.യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ദേശീയപതാകകളുടെ വിതരണോദ്ഘാടനം 
സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ സ്വാമിനാഥൻ പുറക്കാട് നിർവഹിക്കുന്നു


നേമം  സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നേമം ഗവ.യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ദേശീയപതാകകൾ കൈമാറി. വീടുകളിലുയർത്തേണ്ട പതാകകൾ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് തയ്യാറാക്കിയത്. പള്ളിച്ചൽ, കല്ലിയൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളാണ് പതാകകൾ  തയ്യാറാക്കിയത്.    ദേശീയപതാകകളുടെ വിതരണോദ്ഘാടനം സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ സ്വാമിനാഥൻ പുറക്കാട് നിർവഹിച്ചു. കവി അംബിദാസ് കാരേറ്റ്, ഹെഡ്മാസ്റ്റർ എ എസ് മൻസൂർ, സീനിയർ അധ്യാപിക എം ആർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ്, അനൂപ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News