25 April Thursday

വിദ്യാർഥികൾക്ക് ദേശീയപതാക കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

നേമം ഗവ.യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ദേശീയപതാകകളുടെ വിതരണോദ്ഘാടനം 
സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ സ്വാമിനാഥൻ പുറക്കാട് നിർവഹിക്കുന്നു

നേമം 
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നേമം ഗവ.യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ദേശീയപതാകകൾ കൈമാറി. വീടുകളിലുയർത്തേണ്ട പതാകകൾ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് തയ്യാറാക്കിയത്. പള്ളിച്ചൽ, കല്ലിയൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളാണ് പതാകകൾ  തയ്യാറാക്കിയത്. 
 
ദേശീയപതാകകളുടെ വിതരണോദ്ഘാടനം സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ സ്വാമിനാഥൻ പുറക്കാട് നിർവഹിച്ചു. കവി അംബിദാസ് കാരേറ്റ്, ഹെഡ്മാസ്റ്റർ എ എസ് മൻസൂർ, സീനിയർ അധ്യാപിക എം ആർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ്, അനൂപ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top