കല്ലറ വാസുദേവൻ‌പിള്ളയെ അനുസ്മരിച്ചു

കല്ലറ വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട്  സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയും വാമനപുരം മുൻ എംഎൽഎയുമായിരുന്ന കല്ലറ വാസുദേവൻ‌ പിള്ളയുടെ 31-–-ാം ചരമവാർഷികം ആചരിച്ചു. മരുതുംമൂട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി. എ മോഹനൻ നായർ, എൻ ബാബു, കെ പി സന്തോഷ്കുമാർ, വി ടി ശശികുമാർ, ആർ മോഹനൻ, ജി ജെ ലിസി, കെ ശാന്തകുമാർ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News