വെഞ്ഞാറമൂട്
സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയും വാമനപുരം മുൻ എംഎൽഎയുമായിരുന്ന കല്ലറ വാസുദേവൻ പിള്ളയുടെ 31-–-ാം ചരമവാർഷികം ആചരിച്ചു. മരുതുംമൂട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി. എ മോഹനൻ നായർ, എൻ ബാബു, കെ പി സന്തോഷ്കുമാർ, വി ടി ശശികുമാർ, ആർ മോഹനൻ, ജി ജെ ലിസി, കെ ശാന്തകുമാർ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..