എൽഡിഎഫ് രാജ്ഭവൻ മാർച്ചും 
ധർണയും ഇന്ന്



തിരുവനന്തപുരം  നിത്യോപയോഗ സാധനങ്ങൾക്കുമേൽ ജിഎസ്ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കിഫ്ബിയെ തകർക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ചും ധർണയും നടത്തും.  ബുധൻ രാവിലെ പത്തിന്‌ മ്യൂസിയം ജങ്‌ഷനിൽ നിന്നാണ്‌ മാർച്ച് ആരംഭിക്കുക. രാജ്ഭവനുമുന്നിൽ നടക്കുന്ന ധർണ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അധ്യക്ഷനാകും.  എം വിജയകുമാർ, ജോസ് കെ മാണി എംപി, ഡോ. എ നീലലോഹിതദാസ്, അഡ്വ. വർക്കല രവികുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, വി സുരേന്ദ്രൻപിള്ള, വാമനപുരം പ്രകാശ്കുമാർ, കെ ബി ഗണേഷ് കുമാർ എംഎൽഎ, ബിനോയ് ജോസഫ്, കോവൂർ കുഞ്ഞുമോൻ എംഎൽഎ, സംഗീത് ചക്രപാണി, ശശികുമാർ ചെറുകോൽ എന്നിവരും പങ്കെടുക്കും. മാർച്ചും ധർണയും വൻവിജയമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റിക്കുവേണ്ടി കൺവീനർ അഡ്വ. എസ് ഫിറോസ് ലാൽ അഭ്യർഥിച്ചു.   Read on deshabhimani.com

Related News