19 April Friday

എൽഡിഎഫ് രാജ്ഭവൻ മാർച്ചും 
ധർണയും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
തിരുവനന്തപുരം 
നിത്യോപയോഗ സാധനങ്ങൾക്കുമേൽ ജിഎസ്ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കിഫ്ബിയെ തകർക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ചും ധർണയും നടത്തും. 
ബുധൻ രാവിലെ പത്തിന്‌ മ്യൂസിയം ജങ്‌ഷനിൽ നിന്നാണ്‌ മാർച്ച് ആരംഭിക്കുക. രാജ്ഭവനുമുന്നിൽ നടക്കുന്ന ധർണ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അധ്യക്ഷനാകും. 
എം വിജയകുമാർ, ജോസ് കെ മാണി എംപി, ഡോ. എ നീലലോഹിതദാസ്, അഡ്വ. വർക്കല രവികുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, വി സുരേന്ദ്രൻപിള്ള, വാമനപുരം പ്രകാശ്കുമാർ, കെ ബി ഗണേഷ് കുമാർ എംഎൽഎ, ബിനോയ് ജോസഫ്, കോവൂർ കുഞ്ഞുമോൻ എംഎൽഎ, സംഗീത് ചക്രപാണി, ശശികുമാർ ചെറുകോൽ എന്നിവരും പങ്കെടുക്കും.
മാർച്ചും ധർണയും വൻവിജയമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റിക്കുവേണ്ടി കൺവീനർ അഡ്വ. എസ് ഫിറോസ് ലാൽ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top