ശബരിമല തീർഥാടകരുടെ 
വാഹനം അപകടത്തിൽപ്പെട്ടു

ശബരിമല തീർഥാടകരായ ആന്ധ്ര സ്വദേശികളുടെ അപകടത്തിൽപ്പെട്ട വാഹനം


കഴക്കൂട്ടം  ആന്ധ്ര സ്വദേശികളായ  അഞ്ചു ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതരമായ പരിക്കുകളില്ല.    കാട്ടായിക്കോണം ഉദയപുരത്ത്‌ വ്യാഴാഴ്ച പകൽ 11 ഓടെയാണ്‌  അപകടം. പോത്തൻകോട് നിന്നും കഴക്കൂട്ടത്തേക്ക് പോയ കാർ നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അടുത്ത പുരയിടത്തിലെ മതിലിലിടിച്ചു  നിന്നു. ശബരിമലയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. Read on deshabhimani.com

Related News