യൂണിവേഴ്സിറ്റി കോളേജിന്റെ 
നേട്ടം അതുല്യം: മന്ത്രി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും അധ്യാപകസംഘം 
മന്ത്രി ആർ ബിന്ദുവിനെ സന്ദർശിച്ച് സന്തോഷം പങ്കിടുന്നു


തിരുവനന്തപുരം എൻഐആർഎഫ് റാങ്കിങ്ങിൽ വീണ്ടും സംസ്ഥാനത്തെ ഒന്നാംസ്ഥാനക്കാരായി മാറിയതിന്റെ സന്തോഷം പങ്കിടാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പല്‍ ടി സുഭാഷിന്റെ നേതൃത്വത്തിൽ അധ്യാപക–--- അനധ്യാപക സംഘം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ സന്ദർശിച്ചു.തുടർച്ചയായി ആറാം തവണയും ഈ നേട്ടം നിലനിർത്തുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാകെ അഭിമാനകരമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കോളേജ് സംഘം മന്ത്രിയോട് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്നുള്ള മികവാർന്ന പ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ചു. വൈസ് പ്രിൻസിപ്പൽ എസ് സുബ്രഹ്മണ്യന്‍, ടി മുഹമ്മദ് റഫീഖ്,  മനോമോഹൻ ആന്റണി, ബി അശോക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News