29 March Friday

യൂണിവേഴ്സിറ്റി കോളേജിന്റെ 
നേട്ടം അതുല്യം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നും അധ്യാപകസംഘം 
മന്ത്രി ആർ ബിന്ദുവിനെ സന്ദർശിച്ച് സന്തോഷം പങ്കിടുന്നു

തിരുവനന്തപുരം

എൻഐആർഎഫ് റാങ്കിങ്ങിൽ വീണ്ടും സംസ്ഥാനത്തെ ഒന്നാംസ്ഥാനക്കാരായി മാറിയതിന്റെ സന്തോഷം പങ്കിടാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പല്‍ ടി സുഭാഷിന്റെ നേതൃത്വത്തിൽ അധ്യാപക–--- അനധ്യാപക സംഘം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ സന്ദർശിച്ചു.തുടർച്ചയായി ആറാം തവണയും ഈ നേട്ടം നിലനിർത്തുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാകെ അഭിമാനകരമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കോളേജ് സംഘം മന്ത്രിയോട് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്നുള്ള മികവാർന്ന പ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ചു. വൈസ് പ്രിൻസിപ്പൽ എസ് സുബ്രഹ്മണ്യന്‍, ടി മുഹമ്മദ് റഫീഖ്,  മനോമോഹൻ ആന്റണി, ബി അശോക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top