പിബിസിഎ രാപകൽ സമരം

പിബിസിഎ സംസ്ഥാന കമ്മിറ്റി നടത്തിയ രാപകൽ സമരം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം  പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുയർത്തി സെക്രട്ടറിയറ്റിനു മുമ്പിൽ രാപകൽ സമരം നടത്തി. വി ജോയി എംഎൽഎ  ഉദ്‌ഘാടനം ചെയ്തു. പിബിസിഎ സംസ്ഥാന പ്രസിഡന്റ്‌ സി കെ വേലായുധൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ പ്രദീപൻ, ടി കൃഷണൻ, എസ്‌ ജയിൽകുമാർ, മോഹൻകുമാർ, എം എസ് ഷാജി, തുണേരി ബാലൻ, ജെ തുളസീധരൻ എന്നിവർ സംസാരിച്ചു. സ്വകാര്യ കരാറുകാർക്ക് ഉടൻ ലൈസൻസ് നൽകുക, ജില്ലാ അടിസ്ഥാനത്തിൽ വിലനിയന്ത്രണാധികാര സമിതികൾ രൂപീകരിക്കുക, നിർമാണവസ്തുക്കൾ സർക്കാർ നിയന്ത്രണത്തിൽ വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. Read on deshabhimani.com

Related News