19 April Friday

പിബിസിഎ രാപകൽ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

പിബിസിഎ സംസ്ഥാന കമ്മിറ്റി നടത്തിയ രാപകൽ സമരം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 

പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുയർത്തി സെക്രട്ടറിയറ്റിനു മുമ്പിൽ രാപകൽ സമരം നടത്തി. വി ജോയി എംഎൽഎ  ഉദ്‌ഘാടനം ചെയ്തു. പിബിസിഎ സംസ്ഥാന പ്രസിഡന്റ്‌ സി കെ വേലായുധൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ പ്രദീപൻ, ടി കൃഷണൻ, എസ്‌ ജയിൽകുമാർ, മോഹൻകുമാർ, എം എസ് ഷാജി, തുണേരി ബാലൻ, ജെ തുളസീധരൻ എന്നിവർ സംസാരിച്ചു. സ്വകാര്യ കരാറുകാർക്ക് ഉടൻ ലൈസൻസ് നൽകുക, ജില്ലാ അടിസ്ഥാനത്തിൽ വിലനിയന്ത്രണാധികാര സമിതികൾ രൂപീകരിക്കുക, നിർമാണവസ്തുക്കൾ സർക്കാർ നിയന്ത്രണത്തിൽ വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top