പിഎഫ് പെൻഷൻ അസോസിയേഷൻകാരുടെ ത്രിദിന സത്യഗ്രഹം ആരംഭിച്ചു



വഞ്ചിയൂർ പിഎഫ് പെൻഷൻകാരോട് കേന്ദ്രസർക്കാരും ഇപിഎഫ്ഒ അധികാരികളും തുടരുന്ന ക്രൂരതയിൽ പ്രതിഷേധിച്ച് പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടം പിഎഫ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യഗ്രഹം പിഎഫ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡി മോഹനൻ ഉദ്ഘാടനം ചെയ്തു.  മിനിമം പെൻഷൻ 9000 രൂപയാക്കുക, ക്ഷാമബത്ത ഏർപ്പെടുത്തുക, മുഴുവൻകാല സർവീസും പെൻഷന് പരിഗണിക്കുക, സൗജന്യ ചികിത്സാപദ്ധതി ഏർപ്പെടുത്തുക, പിഎഫ് ഓഫീസുകളിൽ പെൻഷൻകാരോട് മാന്യമായി പെരുമാറുക, സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. ജില്ലാ പ്രസിഡന്റ് എം ചന്ദ്രബോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പി മോഹനൻ, ഗിരീഷ്, രവീന്ദ്രൻ, കെ സി സുധർമ, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. സത്യഗ്രഹം വ്യാഴാഴ്ച അവസാനിക്കും. Read on deshabhimani.com

Related News