29 March Friday

പിഎഫ് പെൻഷൻ അസോസിയേഷൻകാരുടെ ത്രിദിന സത്യഗ്രഹം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

വഞ്ചിയൂർ

പിഎഫ് പെൻഷൻകാരോട് കേന്ദ്രസർക്കാരും ഇപിഎഫ്ഒ അധികാരികളും തുടരുന്ന ക്രൂരതയിൽ പ്രതിഷേധിച്ച് പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടം പിഎഫ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യഗ്രഹം പിഎഫ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡി മോഹനൻ ഉദ്ഘാടനം ചെയ്തു. 

മിനിമം പെൻഷൻ 9000 രൂപയാക്കുക, ക്ഷാമബത്ത ഏർപ്പെടുത്തുക, മുഴുവൻകാല സർവീസും പെൻഷന് പരിഗണിക്കുക, സൗജന്യ ചികിത്സാപദ്ധതി ഏർപ്പെടുത്തുക, പിഎഫ് ഓഫീസുകളിൽ പെൻഷൻകാരോട് മാന്യമായി പെരുമാറുക, സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. ജില്ലാ പ്രസിഡന്റ് എം ചന്ദ്രബോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പി മോഹനൻ, ഗിരീഷ്, രവീന്ദ്രൻ, കെ സി സുധർമ, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. സത്യഗ്രഹം വ്യാഴാഴ്ച അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top