കന്യാകുമാരി ജില്ലാ സമ്മേളനം: 
സ്വാഗതസംഘമായി

സിപിഐ എം കന്യാകുമാരി ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് നൂർമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു


പാറശാല സിപിഐ എം കന്യാകുമാരി ജില്ലാ സമ്മേളനം ജനുവരി 29നും  30നും മാർത്താണ്ഡത്ത് ചേരും. സമ്മേളന വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ മുരുകേശൻ, ബെല്ലാർമിൻ,  മാധവൻ, അണ്ണാദുരൈ, വിജയമോഹനൻ, തങ്കമോഹൻ, സ്റ്റാലിൻ ദാസ്, ശേഖർ, മാർത്താണ്ഡം ഏരിയ സെക്രട്ടറി അനന്തശേഖർ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി മാധവനെയും സെക്രട്ടറിയായി അനന്തശേഖരനെയും തെരഞ്ഞെടുത്ത് 201 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.   Read on deshabhimani.com

Related News