06 July Sunday

കന്യാകുമാരി ജില്ലാ സമ്മേളനം: 
സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

സിപിഐ എം കന്യാകുമാരി ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് നൂർമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പാറശാല
സിപിഐ എം കന്യാകുമാരി ജില്ലാ സമ്മേളനം ജനുവരി 29നും  30നും മാർത്താണ്ഡത്ത് ചേരും. സമ്മേളന വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ മുരുകേശൻ, ബെല്ലാർമിൻ,  മാധവൻ, അണ്ണാദുരൈ, വിജയമോഹനൻ, തങ്കമോഹൻ, സ്റ്റാലിൻ ദാസ്, ശേഖർ, മാർത്താണ്ഡം ഏരിയ സെക്രട്ടറി അനന്തശേഖർ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി മാധവനെയും സെക്രട്ടറിയായി അനന്തശേഖരനെയും തെരഞ്ഞെടുത്ത് 201 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top