791 രോഗികൾ



തിരുവനന്തപുരം ജില്ലയിൽ 791 പേർക്ക്‌ ഞായറാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു. 692 പേർ രോഗമുക്തരായി. 9.6 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 7157 പേർ ചികിത്സയിലുണ്ട്. തിരുവനന്തപുരം നഗരസഭയിലെ ഇടവക്കോട് വാർഡിലെ ഐശ്വര്യനഗർ റസിഡൻസ് അസോസിയേഷൻ, അരുവിക്കര പഞ്ചായത്തിലെ കളത്തുകാൽ വാർഡിലെ കളത്തുകാൽ പ്രദേശം എന്നിവിടങ്ങളെ സൂക്ഷ്‌മ നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചു. നെടുമങ്ങാട് വാണ്ട വാർഡിനെ നിയന്ത്രിതമേഖലയിൽനിന്ന് ഒഴിവാക്കി.     Read on deshabhimani.com

Related News