ഓരോ വീട്ടിലും ഇനി ക്യൂആർ കോഡ്

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്റ്റം പദ്ധതി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


  വെഞ്ഞാറമൂട് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്റ്റത്തിലൂടെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കാനൊരുങ്ങി മാണിക്കൽ പഞ്ചായത്ത്. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ‘ഹരിതമിത്രം' മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ പുറത്തിറക്കി.  ജില്ലയിൽ മാണിക്കൽ  പഞ്ചായത്തിലാണ് പരീക്ഷണാർഥം പദ്ധതി നടപ്പാക്കുന്നത്. ആലിയാട് വാർഡിലെ ആദ്യത്തെ വീട്ടിൽ ക്യൂആർ കോഡ് പതിച്ച്‌ ഡി കെ മുരളി  എംഎൽഎ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷനായി.  സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കെ സുരേഷ്‌കുമാർ, അനിൽ കുമാർ,  ജി രാജേന്ദ്രൻ,  പുഷ്പലത, സുധീഷ്, കെ അനി, ശ്യാമള, ഗീത, ജെ എസ് അനില എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News