20 April Saturday
മാലിന്യമുക്ത കേരളം

ഓരോ വീട്ടിലും ഇനി ക്യൂആർ കോഡ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്റ്റം പദ്ധതി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 

വെഞ്ഞാറമൂട്
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്റ്റത്തിലൂടെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കാനൊരുങ്ങി മാണിക്കൽ പഞ്ചായത്ത്. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ‘ഹരിതമിത്രം' മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ പുറത്തിറക്കി. 
ജില്ലയിൽ മാണിക്കൽ  പഞ്ചായത്തിലാണ് പരീക്ഷണാർഥം പദ്ധതി നടപ്പാക്കുന്നത്. ആലിയാട് വാർഡിലെ ആദ്യത്തെ വീട്ടിൽ ക്യൂആർ കോഡ് പതിച്ച്‌ ഡി കെ മുരളി  എംഎൽഎ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷനായി. 
സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കെ സുരേഷ്‌കുമാർ, അനിൽ കുമാർ,  ജി രാജേന്ദ്രൻ,  പുഷ്പലത, സുധീഷ്, കെ അനി, ശ്യാമള, ഗീത, ജെ എസ് അനില എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top