ചട്ടമ്പിസ്വാമി ക്ഷേത്രവും പഠനകേന്ദ്രവും കണ്ണമ്മൂലയിൽ

കണ്ണമ്മൂലയിലെ ക്ഷേത്രവും പഠനകേന്ദ്രവും ജി സുകുമാരൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിൽ നിർമിച്ച ക്ഷേത്രവും  പഠന കേന്ദ്രവും എ ൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉദ്‌ഘാടനം ചെയ്‌തു. മന്നത്തു പത്‌മനാഭനും ചട്ടമ്പി സ്വാമിയും സമുദായ അഭിവൃദ്ധിക്കൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിനുകൂടിയാണ്‌ പ്രവർത്തിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. സർവ ചരാചരങ്ങൾക്കും വഴികാട്ടുന്ന ജ്ഞാനമാണ്‌ ചട്ടമ്പിസ്വാമി പകർന്നു നൽകിയതെന്നും സുകുമാരൻ നായർ പറഞ്ഞു.  എൻഎസ്‌എസ്‌ താലൂക്ക്‌  യൂണിയന്റെ നേതൃത്വത്തിലാണ്‌ 11 സെന്റിൽ 3.5 കോടി ചെലവിട്ട്‌ ക്ഷേത്രവും പഠനകേന്ദ്രവും നിർമിച്ചത്‌.  എക്‌സിക്യൂട്ടീവ്‌ കൗൺസിൽ അംഗം എം സംഗീത്‌കുമാർ അധ്യക്ഷനായി.  കേന്ദ്രമന്ത്രി വി മുരളീധരൻ, കെ മുരളീധരൻ എംപി, ജി മധുസൂദനൻ പിള്ള, വി എം ബാബുരാജ്‌, ബി ചന്ദ്രശേഖരൻ നായർ, പി എസ്‌ നാരായണൻ നായർ, എം ഈശ്വരിയമ്മ, എം വിനോദ്‌കുമാർ, വിജു വി നായർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News