24 April Wednesday

ചട്ടമ്പിസ്വാമി ക്ഷേത്രവും പഠനകേന്ദ്രവും കണ്ണമ്മൂലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കണ്ണമ്മൂലയിലെ ക്ഷേത്രവും പഠനകേന്ദ്രവും ജി സുകുമാരൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയിൽ നിർമിച്ച ക്ഷേത്രവും  പഠന കേന്ദ്രവും എ ൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉദ്‌ഘാടനം ചെയ്‌തു. മന്നത്തു പത്‌മനാഭനും ചട്ടമ്പി സ്വാമിയും സമുദായ അഭിവൃദ്ധിക്കൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിനുകൂടിയാണ്‌ പ്രവർത്തിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. സർവ ചരാചരങ്ങൾക്കും വഴികാട്ടുന്ന ജ്ഞാനമാണ്‌ ചട്ടമ്പിസ്വാമി പകർന്നു നൽകിയതെന്നും സുകുമാരൻ നായർ പറഞ്ഞു. 
എൻഎസ്‌എസ്‌ താലൂക്ക്‌  യൂണിയന്റെ നേതൃത്വത്തിലാണ്‌ 11 സെന്റിൽ 3.5 കോടി ചെലവിട്ട്‌ ക്ഷേത്രവും പഠനകേന്ദ്രവും നിർമിച്ചത്‌. 
എക്‌സിക്യൂട്ടീവ്‌ കൗൺസിൽ അംഗം എം സംഗീത്‌കുമാർ അധ്യക്ഷനായി.  കേന്ദ്രമന്ത്രി വി മുരളീധരൻ, കെ മുരളീധരൻ എംപി, ജി മധുസൂദനൻ പിള്ള, വി എം ബാബുരാജ്‌, ബി ചന്ദ്രശേഖരൻ നായർ, പി എസ്‌ നാരായണൻ നായർ, എം ഈശ്വരിയമ്മ, എം വിനോദ്‌കുമാർ, വിജു വി നായർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top