കോവിഡ്: അച്ഛനമ്മമാർ നഷ്ടപ്പെട്ട 
കുട്ടികൾക്ക് തുടർപഠനം



തിരുവനന്തപുരം  കോവിഡ് മഹാമാരിമൂലവും മറ്റു സാഹചര്യങ്ങൾകൊണ്ടും പ്രാഥമിക പഠനം ആരംഭിച്ചിട്ടില്ലാത്തതോ ഇടയ്ക്ക് പഠനം നിർത്തിയതോ ആയവരെ കണ്ടെത്തി തുടർപഠനം സാധ്യമാക്കാൻ പദ്ധതിയുമായി ജില്ലാ ശിശു സംരക്ഷണ വകുപ്പ്.  കോവിഡ് മഹാമാരിയിൽ അച്ഛനമ്മമാർ പൂർണമായും നഷ്ടപ്പെടുക, മുൻപ് അച്ഛനോ അമ്മയോ നഷ്ടപ്പെട്ടതും കോവിഡ് മൂലം നിലവിലെ രക്ഷാകർത്താവ് നഷ്ടപ്പെട്ടതുമായവർ, അച്ഛനോ അമ്മയോ ഉപേക്ഷിച്ചു  പോകുകയും കോവിഡ് മൂലം രക്ഷാകർത്താവ് നഷ്ടപ്പെടുകയും ചെയ്‌തവർ, കോവിഡ് മൂലം എതെങ്കിലും ഒരു രക്ഷിതാവ് നഷ്ടപ്പെട്ടവർ തുടങ്ങിയ സാഹചര്യങ്ങളിൽ പഠനം മുടങ്ങിയവർക്കാണ്‌ സഹായം. കുട്ടിയുടെ പൂർണവിവരങ്ങൾ അറിയിക്കണം. രേഖാമൂലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ടിസി42/1800, എൽഎച്ച്ഒയ്ക്ക് എതിർവശം, എസ്ബിഐ, പൂജപ്പുര എന്ന വിലാസത്തിൽ നേരിട്ടോ  tvmdcpu2015@ gmail.com  ഇ- മെയിലിലോ  അറിയിക്കണം. Read on deshabhimani.com

Related News