28 March Thursday

കോവിഡ്: അച്ഛനമ്മമാർ നഷ്ടപ്പെട്ട 
കുട്ടികൾക്ക് തുടർപഠനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
തിരുവനന്തപുരം 
കോവിഡ് മഹാമാരിമൂലവും മറ്റു സാഹചര്യങ്ങൾകൊണ്ടും പ്രാഥമിക പഠനം ആരംഭിച്ചിട്ടില്ലാത്തതോ ഇടയ്ക്ക് പഠനം നിർത്തിയതോ ആയവരെ കണ്ടെത്തി തുടർപഠനം സാധ്യമാക്കാൻ പദ്ധതിയുമായി ജില്ലാ ശിശു സംരക്ഷണ വകുപ്പ്. 
കോവിഡ് മഹാമാരിയിൽ അച്ഛനമ്മമാർ പൂർണമായും നഷ്ടപ്പെടുക, മുൻപ് അച്ഛനോ അമ്മയോ നഷ്ടപ്പെട്ടതും കോവിഡ് മൂലം നിലവിലെ രക്ഷാകർത്താവ് നഷ്ടപ്പെട്ടതുമായവർ, അച്ഛനോ അമ്മയോ ഉപേക്ഷിച്ചു  പോകുകയും കോവിഡ് മൂലം രക്ഷാകർത്താവ് നഷ്ടപ്പെടുകയും ചെയ്‌തവർ, കോവിഡ് മൂലം എതെങ്കിലും ഒരു രക്ഷിതാവ് നഷ്ടപ്പെട്ടവർ തുടങ്ങിയ സാഹചര്യങ്ങളിൽ പഠനം മുടങ്ങിയവർക്കാണ്‌ സഹായം. കുട്ടിയുടെ പൂർണവിവരങ്ങൾ അറിയിക്കണം. രേഖാമൂലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ടിസി42/1800, എൽഎച്ച്ഒയ്ക്ക് എതിർവശം, എസ്ബിഐ, പൂജപ്പുര എന്ന വിലാസത്തിൽ നേരിട്ടോ  tvmdcpu2015@ gmail.com  ഇ- മെയിലിലോ  അറിയിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top