ഡി ജയറാം അനുസ്മരണം

ആറ്റിങ്ങലിൽ ഡി ജയറാം അനുസ്മരണത്തിൽ വി ജോയി എംഎൽഎ 
മുഖ്യ പ്രഭാഷണം നടത്തുന്നു


ആറ്റിങ്ങൽ സിപിഐ എം ആറ്റിങ്ങൽ ഏരിയ മുൻസെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സ. ഡി ജയറാമിനെ അനുസ്മരിച്ചു. ആറ്റിങ്ങൽ ഊന്നുകല്ലിൻമൂട്ടിൽ ചേർന്ന അനുസ്‌മരണയോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി എസ് ലെനിൻ അധ്യക്ഷനായി.  ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാജു സ്വാഗതവും സി ദേവരാജൻ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, ജി സുഗുണൻ, ഷൈലജ ബീഗം, വിഷ്ണു ചന്ദ്രൻ, എം മുരളി, ലോക്കൽ  സെക്രട്ടറി മോഹനൻ നായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News