26 April Friday

ഡി ജയറാം അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ആറ്റിങ്ങലിൽ ഡി ജയറാം അനുസ്മരണത്തിൽ വി ജോയി എംഎൽഎ 
മുഖ്യ പ്രഭാഷണം നടത്തുന്നു

ആറ്റിങ്ങൽ
സിപിഐ എം ആറ്റിങ്ങൽ ഏരിയ മുൻസെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സ. ഡി ജയറാമിനെ അനുസ്മരിച്ചു. ആറ്റിങ്ങൽ ഊന്നുകല്ലിൻമൂട്ടിൽ ചേർന്ന അനുസ്‌മരണയോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ജോയി എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി എസ് ലെനിൻ അധ്യക്ഷനായി. 
ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാജു സ്വാഗതവും സി ദേവരാജൻ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, ജി സുഗുണൻ, ഷൈലജ ബീഗം, വിഷ്ണു ചന്ദ്രൻ, എം മുരളി, ലോക്കൽ  സെക്രട്ടറി മോഹനൻ നായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top