രാജ്‌ഭവൻ മാർച്ച്‌ വിജയിപ്പിക്കും

കെഎസ്‌കെടിയു–ബികെഎംയു സംയുക്ത ജില്ലാ കൺവൻഷൻ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ആഗസ്‌ത്‌ ഒന്നിന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ച്‌ വിജയിപ്പിക്കാൻ കെഎസ്‌കെടിയു–-ബികെഎംയു സംയുക്ത ജില്ലാകൺവൻഷൻ തീരുമാനിച്ചു. കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ബികെഎംയു ജില്ലാപ്രസിഡന്റ്‌ മനോജ്‌ ഇടമന അധ്യക്ഷനായി.  കെഎസ്‌കെടിയു ജില്ലാസെക്രട്ടറി കെ ശശാങ്കൻ, എ ഗണേശൻ, സംസ്ഥാനകമ്മിറ്റിയംഗം പി കെ ശശി, ചന്ദ്രവതിയമ്മ, ബികെഎംയു സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സുകുമാരൻനായർ, മുതിയവിള സുരേഷ്‌ എന്നിവർ സംസാരിച്ചു.  28 ഇന ആവശ്യം ഉന്നയിച്ച്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ച്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News