26 April Friday

രാജ്‌ഭവൻ മാർച്ച്‌ വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കെഎസ്‌കെടിയു–ബികെഎംയു സംയുക്ത ജില്ലാ കൺവൻഷൻ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ആഗസ്‌ത്‌ ഒന്നിന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ച്‌ വിജയിപ്പിക്കാൻ കെഎസ്‌കെടിയു–-ബികെഎംയു സംയുക്ത ജില്ലാകൺവൻഷൻ തീരുമാനിച്ചു. കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ബികെഎംയു ജില്ലാപ്രസിഡന്റ്‌ മനോജ്‌ ഇടമന അധ്യക്ഷനായി. 
കെഎസ്‌കെടിയു ജില്ലാസെക്രട്ടറി കെ ശശാങ്കൻ, എ ഗണേശൻ, സംസ്ഥാനകമ്മിറ്റിയംഗം പി കെ ശശി, ചന്ദ്രവതിയമ്മ, ബികെഎംയു സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സുകുമാരൻനായർ, മുതിയവിള സുരേഷ്‌ എന്നിവർ സംസാരിച്ചു. 
28 ഇന ആവശ്യം ഉന്നയിച്ച്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ച്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top